---
title: "കണ്ണൂരിൽ ബിജെപി നേതാവിൻ്റെ വീടിനു നേരെ അക്രമം"
english_title: "Violence on BJP leader's house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179279/Violence on BJP leader's house in Kannur"
published_at: "2024-01-25T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1d19a19a20_images_(1).jpeg"
keywords: []
---

# കണ്ണൂരിൽ ബിജെപി നേതാവിൻ്റെ വീടിനു നേരെ അക്രമം

> **Lead Summary:** കണ്ണൂർ :ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെ ടുത്തു.

## Article Content

കണ്ണൂർ :ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെ ടുത്തു.

ചപ്പാരപ്പടവ് -പെരുമ്പടവ് റോഡിലെ തിരുങ്കുളത്തുള്ള സി. ഷൈജുവിന്റെ വീടിന്റെ ജനൽചില്ലുകളാണ് രാത്രി സാമൂഹ്യ വിരുദ്ധർ എറിഞ്ഞ് തകർത്തത്. സംഭവസ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനി, ഏരിയ പ്രസിഡന്റ് എം.വി. ഉണ്ണികൃഷ്ണൻ, ജന.സെക്രട്ടറി ടി. ഗിരിഷ് കുമാർ, മണ്ഡലം കമ്മിറ്റിഅംഗം എം പ്രകാശൻ എന്നിവർ സന്ദർശിച്ചു.

ഒട്ടോറിക്ഷയിൽ എത്തിയ സംഘമാണ് അക്രമം നടത്തി രക്ഷപ്പെട്ടത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന തിരുങ്കളത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തെ ജനങ്ങൾ കരുതിയിരി ക്കണമെന്നും, പോലീസ് അടിയന്തിരമായി പ്രതികളെ കണ്ടെത്തണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179279/Violence on BJP leader's house in Kannur)